സിധി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്‌ത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയവരുടെ ബസുകളില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് 14 പേര്‍ മരിച്ചു. രേവ-സത്‌ന അതിർത്തിയിലെ മൊഹാനിയ ടണലിന് സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം. ട്രക്ക് രണ്ട് ബസിലിടിച്ചുണ്ടായ അപകടത്തില്‍ 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
ട്രക്കിന്‍റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിത വേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകളുടെ പിന്‍വശത്ത് വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് റോഡരികിലുള്ള കുഴിയിലേക്ക് മറിഞ്ഞു.