പന്ന (മധ്യപ്രദേശ്):മധ്യപ്രദേശിലെ പന്നയില്‍ നിന്നും ഖനന വിദ്യാര്‍ഥിക്ക് ഏഴ് ലക്ഷം രൂപയോളം മൂല്യമുള്ള വജ്രം ലഭിച്ചു. റാണിഗഞ്ച് നിവാസിയായ മുഹമ്മദ് സരിഖ് ഖാൻ എന്ന യുവാവിനാണ് മൂന്ന് കാരറ്റ് 33 സെന്‍റ് തൂക്കമുള്ള ഡയമണ്ട് ലഭിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്ത് സ്ഥാപിച്ച വജ്ര ഖനിയില്‍ നിന്നാണ് യുവാവിന് വൈരക്കല്ല് ലഭിച്ചത്.
പാട്ടത്തിനെടുത്ത സ്ഥലത്ത് ഖനി; മധ്യപ്രദേശില്‍ ഖനന വിദ്യാര്‍ഥിക്ക് വജ്രം ലഭിച്ചു - panna mine
മധ്യപ്രദേശ് റാണിഗഞ്ച് സ്വദേശിയായ യുവാവിനാണ് പന്നയിലെ വജ്ര ഖനിയില്‍ നിന്നും മൂന്ന് കാരറ്റ് 33 സെന്‍റ് തൂക്കമുള്ള ഡയമണ്ട് ലഭിച്ചത്
പഠനത്തോടൊപ്പമാണ് യുവാവ് വജ്ര ഖനിയിലെ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ട് പോയിരുന്നത്. കൃഷ്‌ണ കല്യാൺപൂർ പട്ടിയിലെ ഡയമണ്ട് ഓഫിസില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണ് ഖനി സ്ഥാപിച്ചത്. മൂന്ന് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമായിരുന്നു സാരിഖ് ഖാന് വജ്രം കിട്ടിയത്.
ഖനിയില്‍ നിന്നും ലഭിച്ച വജ്രം ഡയമണ്ട് ഓഫിസില്‍ ഹാജരാക്കിയാണ് വിപണി മൂല്യം മനസിലാക്കിയത്. വജ്രം ലേലത്തില്‍ വിട്ട ശേഷം ലഭിക്കുന്ന തുക കൊണ്ട് പഠനം പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുഹമ്മദ് സരിഖ് ഖാൻ പറഞ്ഞു.