ഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ 32കാരിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ഭർത്താവുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഭർത്താവ് രാജേഷ് വിശ്വകർമ, സുഹൃത്തുക്കളായ അങ്കിത് ബാഗേൽ, വിവേക് വിശ്വകർമ, വിപിൻ ബദൗരിയ എന്നിവരെയും മറ്റൊരു പ്രതിയെയുമാണ് ഷിപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം രാജേഷ് സുഹൃത്തുക്കൾക്കും ജോലിക്കാരനും കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ചെയ്തതിന് പുറമേ സ്വകാര്യഭാഗങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും പീഡനം എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ മൊഴിയിൽ സ്ത്രീ വ്യക്തമാക്കി.