ഭോപ്പാല്‍: മധ്യപ്രദേശിലെ ബേഡുല്‍ ജില്ലയിലുണ്ടായ ലോറി അപകടത്തില്‍ ഡ്രൈവറടക്കം അഞ്ച് പേര്‍ മരിച്ചു. ഇരുമ്പ് കയറ്റിവന്ന ലോറി പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞാണ് അപകടം. തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ കാത്തി ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ലോറി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
ഇരുമ്പ് കയറ്റിവന്ന ലോറി പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞാണ് അപകടം.
ലോറി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം. നിയന്ത്രണം വിട്ട ലോറി പാലത്തിന്‍റെ അരികില്‍ സ്ഥാപിച്ച കമ്പി തകര്‍ത്ത് താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. മറിഞ്ഞ ലോറിക്കടിയില്‍ കിടന്ന മൃതദേഹങ്ങള്‍ ക്രെയിനിന്‍റെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി അയച്ചു.