സെഹോർ (മധ്യപ്രദേശ്): മകന്‍റെ മൃതദേഹവുമായി പിതാവ് ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ചയ്യാനി ദബ്ല സ്വദേശിയായ യുവാവാണ് മരിച്ചത്.
ആംബുലൻസ് കിട്ടിയില്ല; മകന്‍റെ മൃതദേഹവുമായി പിതാവ് ബൈക്കിൽ വീട്ടിലേക്ക് - മധ്യപ്രദേശ്
മധ്യപ്രദേശിലെ ചയ്യാനി ദബ്ല സ്വദേശിയായ യുവാവ് സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ പാർവതി നദിയിലെ ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു.
ആംബുലൻസ് കിട്ടിയില്ല; മകന്‍റെ മൃതദേഹവുമായി പിതാവ് ബൈക്കിൽ വീട്ടിലേക്ക്
യുവാവ് പാർവതി നദിയിലെ ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു. സുഹൃത്തുക്കളുമായി നദിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം നടന്നത്. ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പിതാവ് ബൈക്കിൽ മൃതദേഹവുമായി വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.