ഭോപ്പാല്‍: കൊവിഡ് വ്യാപനം രൂക്ഷമായ മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ രാത്രികാലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇൻഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, വിദിഷ, രത്‌ലം എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഫാക്‌ടറി ജീവനക്കാരെയും മറ്റ് അവശ്യമേഖലകളില്‍ ജോലി ചെയ്യുന്നവരെയും നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു - മധ്യപ്രദേശില്‍ നൈറ്റ് കര്‍ഫ്യൂ
ഇൻഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, വിദിഷ, രത്‌ലം എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍.

മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അടഞ്ഞുതന്നെ കിടക്കും. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളിലെത്താമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മധ്യപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,88,018 ആയി. ഇതില്‍ 1,75,089 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 3129 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.