ഭോപാല്‍: വൃത്തിയെക്കുറിച്ചുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി സര്‍ക്കാര്‍ വിദ്യാലയത്തിലെ ശൗചാലയം വൃത്തിയാക്കി മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രദുമന്‍ സിങ് തൊമര്‍. ഗ്വാളിയറിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലെ ശൗചാലയമാണ് മന്ത്രി വൃത്തിയാക്കിയത്
വിദ്യാലയത്തിലെ ശൗചാലയം വൃത്തിയില്ലെന്ന് ഒരു വിദ്യാര്‍ഥിനി തന്നോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് താന്‍ ശൗചാലയം വൃത്തിയാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ALSO READ:ദലിത് യുവതിയാണ്... ഉന്നത ജാതിക്കാരുടെ കല്ലേറ്, പൂജാരിയുടെ മർദ്ദനം, പൈപ്പില്‍ നിന്ന് വെള്ളമെടുക്കാനാകില്ല: സംഭവം മധ്യപ്രദേശില്‍
30 ദിവസത്തെ ശുചിത്വ യജ്ഞം താന്‍ സ്വീകരിച്ചിരിക്കുകയാണ്. എല്ലാദിവസവും ഏതെങ്കിലും ഒരു പൊതുസ്ഥാപനത്തില്‍ വൃത്തിയാക്കല്‍ നടത്തും. താന്‍ ഇത്തരത്തിലൊരു കര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ജനങ്ങളെ പ്രചോദിപ്പിക്കാനാണെന്നും പ്രദുമന്‍ സിങ് പറഞ്ഞു. വിദ്യാലയങ്ങളിലെ ശൗചാലയങ്ങള്‍ എല്ലാദിവസവും വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുന്‍സിപ്പാലിറ്റി അധികൃതരോടും മന്ത്രി ആവശ്യപ്പെട്ടു