ട്രാൻസ്‌ജെൻഡറുകൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകി മധ്യപ്രദേശ് - പ്രത്യേക തിരിച്ചറിയൽ കാർഡുകൾ
ഭോപ്പാൽ സ്വദേശിയായ അഞ്ജന സിങ്ങിനും ഫാറൂഖ് ജമാലിനുമാണ് പ്രത്യേക തിരിച്ചറിയൽ കാർഡ് ലഭിച്ചത്
ഭോപ്പാൽ: ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. ഭോപ്പാൽ സ്വദേശിയായ അഞ്ജന സിങ്ങിനും ഫാറൂഖ് ജമാലിനുമാണ് പ്രത്യേക തിരിച്ചറിയൽ കാർഡ് ലഭിച്ചത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ആധാർ കാർഡ്, വോട്ടർ കാർഡ് എന്നിവ ഒഴികെ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുന്ന ഒരു സംസ്ഥാനവും രാജ്യത്ത് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തില്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത് ട്രാന്‍സ്‌ജെന്‍ഡ് സമൂഹത്തിന് അവരുടെ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ ഇവരെ ചൂഷണം ചെയ്യുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക ഐഡി കാര്‍ഡുകള്‍ നല്‍കുന്നതിലൂടെ ഇവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.