ഭോപ്പാല്‍: മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ വെടിവെയ്‌പ്പില്‍ അഞ്ച് മരണം. 12 പേർക്ക് പരിക്കേറ്റു. വെടിവെയ്‌പ്പുണ്ടായത് ഇരുവിഭാഗങ്ങൾ തമ്മില്‍ ചേരിതിരിഞ്ഞ്. കന്നുകാലി ഫാമിലെ തർക്കമാണ് സംഘർഷത്തിലേക്കും വെടിവെയ്പ്പിലേക്കും നയിച്ചത്. ദാതിയയിലെ റെൻഡ ഗ്രാമത്തിൽ കന്നുകാലികൾ വയലിൽ കയറിയതിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഇത് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവെയ്പ്പില്‍ കലാശിച്ചു.
Madhya Pradesh Shooting Cattle Farm മധ്യപ്രദേശില്‍ വെടിവെയ്പ്പ്, അഞ്ച് മരണം - മധ്യപ്രദേശില്‍ വെടിവെയ്‌പ്പ്
MP Datia Firing between two groups മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ കന്നുകാലി ഫാമിലെ തർക്കമാണ് സംഘർഷത്തിലേക്കും വെടിവെയ്പ്പിലേക്കും നയിച്ചത്.
Published : Sep 13, 2023, 2:51 PM IST
|Updated : Sep 13, 2023, 3:08 PM IST
ദാങ്കി, പാൽ വിഭാഗങ്ങൾ തമ്മിലാണ് വെടിവയ്പ്പ് നടന്നത്. ദാങ്കി സമുദായത്തിൽപ്പെട്ട മൂന്നുപേരും പാൽ സമുദായത്തിൽപ്പെട്ട രണ്ടുപേരുമാണ് മരിച്ചത്. മൃതദേഹങ്ങൾ പരിശോധനയ്ക്കായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പ് ഇതേ സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് ഇരുവിഭാഗങ്ങൾക്കുമെതിരെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. വെടിവെയ്‌പ്പിനെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചു.