ഗ്വാളിയോര്‍ (മധ്യപ്രദേശ്):യുവാവിനെ കൊന്ന് 400 കഷണങ്ങളാക്കി അഴുക്കുചാലില്‍ തളളിയ സംഭവത്തില്‍ കൊലപാതകം നടന്ന് 57 ദിവസത്തിന് ശേഷം പ്രതികള്‍ പിടിയില്‍. മയക്കുമരുന്ന് ഇടപാടുകാരായ നസീമും പിതാവ് കല്ലുഖാനും ആണ് അറസ്റ്റിലായത് (father son killed man). മയക്കുമരുന്ന് കേസില്‍ കീഴടങ്ങിയ കല്ലുഖാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ ഇയാളുടെ മകനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു (chopped body into 400 parts). രാജുഖാന്‍ എന്നയാളെ ഏകദേശം രണ്ട് മാസം മുമ്പ് കാണാതായി എന്ന് അദ്ദേഹത്തിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ അഴുക്കുചാലില്‍ (drainage) നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും മകനും കുടുങ്ങിയത്.
ബക്രി മാണ്ടിയിലെ താമസക്കാരനായ നസിം ഖാന്‍ എന്നയാളെ കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. രാജുഖാന്‍ തന്‍റെ പിതാവിനൊപ്പം ജോലി ചെയ്‌തിരുന്ന ആളാണെന്ന് നസീം വ്യക്തമാക്കി. സെപ്റ്റംബര്‍ 21ന് നസീമും രാജുഖാനുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ജോലിയില്‍ നിന്ന് വിട്ടുപോകാന്‍ ഇയാളോട് ആവശ്യപ്പെടുകയും ചെയ്‌തു.