ദമോ (മധ്യപ്രദേശ്) :ദളിത് കുടുംബത്തില മൂന്ന് പേരെ വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് നടുക്കുന്ന സംഭവം. കുടുംബത്തിലെ അച്ഛനും അമ്മയും മൂത്തമകനുമാണ് മരിച്ചത്. ദമ്പതികളുടെ മറ്റ് രണ്ട് ആൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.
വാക്കുതർക്കത്തിനിടെ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചുകൊന്നു, രണ്ട് പേർക്ക് ഗുരുതര പരിക്ക്, പ്രതികൾ ഒളിവിൽ - Prevention of Atrocities against Scheduled Caste
മധ്യപ്രദേശിലെ ദമോയിലെ ദേവ്റാൻ ഗ്രാമത്തിലാണ് വാക്കുതർക്കത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചുകൊന്നത്
![വാക്കുതർക്കത്തിനിടെ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചുകൊന്നു, രണ്ട് പേർക്ക് ഗുരുതര പരിക്ക്, പ്രതികൾ ഒളിവിൽ ദമോ മധ്യപ്രദേശ് ളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊന്നു ദളിത് വാക്കുതർക്കത്തിനിടെ മൂന്ന് പേരെ വെടിവെച്ചു Madhya Pradesh Damoh Three people of dalit family were shot three people shot dead Damoh Prevention of Atrocities against Scheduled Caste Scheduled Caste and Scheduled Tribe](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16746015-thumbnail-3x2-mp.jpg)
വാക്കുതർക്കത്തിനിടെ പ്രതികൾ കുടുംബാംഗങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ദമോയിലെ ദേവ്റാൻ ഗ്രാമത്തിൽ ഇന്നലെ (25-10-2022) രാവിലെയാണ് ദാരുണ സംഭവമുണ്ടായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡിആർ ടെനിവാർ പറഞ്ഞു. പ്രതികൾ ഗ്രാമത്തിലുള്ളവർ തന്നെയാണ്.
നിസാര തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒളിവിൽപോയ ആറ് പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കുറ്റവും പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.