ഭോപ്പാൽ: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവാഹങ്ങൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ. രോഗ വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 30 വരെ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് ഇൻഡോർ ഡിഎം മനിഷ് സിംഗ് അറിയിച്ചു. നിലവിൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ആഘോങ്ങൾ ഒഴിവാക്കുകയാണെങ്കിൽ രോഗവ്യാപനം കുറയ്‌ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം; വിവാഹങ്ങൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ്
തിങ്കളാഴ്‌ച 12,897 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
കൊവിഡ് വ്യാപനം; വിവാഹങ്ങൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ്
തിങ്കളാഴ്‌ച 12,897 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കുറിനിടെ 79 പേരാണ് മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 74,558 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. 4,636 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.