മധ്യപ്രദേശ് :ജിതു പട്‌വാരിയെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു (Congress appoints Jitu Patwari as Madhya Pradesh president). മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണ്, പാർട്ടി നേതൃത്വം പിസിസി അധ്യക്ഷൻ കമൽനാഥിനെ മാറ്റി അധ്യക്ഷ സ്ഥാനത്തേക്ക് ജിതു പട്‌വാരിയെ നിയമിച്ചത്. കമൽനാഥിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
അധ്യക്ഷനായുള്ള പുതിയ നിയമനത്തിന് തൊട്ടുപിന്നാലെ, താൻ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുടെ പാതയിൽ തുടരുമെന്നും കോൺഗ്രസിനെയും ഇന്ത്യൻ ജനാധിപത്യത്തെയും ശക്തിപ്പെടുത്തുമെന്നും ജിതു പട്‌വാരി പറഞ്ഞു.
'ഇന്ത്യൻ ആദർശങ്ങളും മൂല്യങ്ങളും സംരക്ഷിക്കാൻ ദൃഢനിശ്ചയമുള്ള കോൺഗ്രസിന് വേണ്ടി സമർപ്പിത പ്രവർത്തകനാകാൻ കയിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ദേശീയ നേതൃത്വത്തിന് നന്ദിയുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും കടമയുടെ പാതയിൽ തുടരും. ജനാധിപത്യത്തെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തും' - അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.