ഇന്‍ഡോർ:മധ്യപ്രദേശിലെ ഉജ്ജയിനിൽ കോൺഗ്രസ് എംഎൽഎയുടെ മകന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി ഇന്‍ഡോർ പൊലീസിന് പരാതി നൽകി. ഇൻഡോറിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് താൻ എംഎൽഎയുടെ മകനായ കരൺ മോർവാൾ എന്ന യുവാവിനെ കണ്ടതെന്നും അതിനുശേഷം സുഹൃത്തുക്കളാവുകയും ചെയ്തു.
മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ ലൈംഗികാരോപണം - ബലാത്സംഗം
ഇൻഡോറിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് താൻ എംഎൽഎയുടെ മകനായ കരൺ മോർവാളിനെ കണ്ടതെന്ന് യുവതി
മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ ലൈംഗികാരോപണം
ഇരുവരും പലതവണ നഗരത്തിലെ യുവതിയുടെ ഫ്ലാറ്റിൽ വെച്ച് കണ്ടുമുട്ടി. വിവാഹം ചെയ്തുകൊള്ളാം എന്ന ഉറപ്പില്‍ തന്നെ ലൈംഗികമായി ബന്ധപ്പെടുകയും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇൻഡോർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.