തിരുവനന്തപുരം : പി.ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്‌ഗില്‍.'പി.ടി തോമസിന്‍റെ വിയോഗം ദുഖിതനാക്കുന്നു. മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന,പ്രകൃതി സ്നേഹിയായ,ജനാധിപത്യ വീക്ഷണമുള്ള നല്ലൊരു വ്യക്തിത്വമായിരുന്നു പി.ടി തോമസ്. പശ്ചിമഘട്ട വിദഗ്‌ധ പാനല്‍ റിപ്പോര്‍ട്ടിനെതിരായ വ്യാജ പ്രചരണങ്ങളില്‍ സ്വാധീനിക്കപ്പെടാത്ത കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
'സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാത്ത യഥാര്‍ഥ പരിസ്ഥിതി സ്നേഹി' ; പി.ടി തോമസിനെ അനുസ്‌മരിച്ച് മാധവ് ഗാഡ്‌ഗില്‍ - പി ടി തോമസ് അന്തരിച്ചു
ജനാധിപത്യമൂല്യവും പ്രകൃതി സ്നേഹവും വച്ചുപുലര്‍ത്തിയ നേതാവായിരുന്നു പി.ടി തോമസെന്ന് മാധവ് ഗാഡ്ഗില്‍
!['സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാത്ത യഥാര്‍ഥ പരിസ്ഥിതി സ്നേഹി' ; പി.ടി തോമസിനെ അനുസ്‌മരിച്ച് മാധവ് ഗാഡ്‌ഗില്‍ Dr.madhav Gadgil..... Condolence message ........... Dr.madhav Gadgil condoles P.T Thomas demise remembering PT Thomas പി.ടി തോമസിനെ മാധവ് ഗാഡ്ഗില്‍ അനുസ്മരിക്കുന്നു പ്രകൃതി സ്നേഹിയായ പി.ടി.തോമസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13977602-thumbnail-3x2-pt.jpg)
സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാത്ത യഥാര്‍ഥ പരിസ്ഥിതി സ്നേഹിയായിരുന്നു പി.ടി തോമസെന്ന് മാധവ് ഗാഡ്ഗില്‍
റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വന്നു. നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിച്ചു. പാര്‍ലമെന്‍റ് സീറ്റ് പോലും നഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയില്ല. പിന്നീട് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതിയുടെ നല്ല സുഹൃത്തിനെയും കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന വ്യക്തിയെയുമാണ് നഷ്ടപ്പെട്ടത്'- അനുശോചന കുറിപ്പില്‍ ഗാഡ്‌ഗില്‍ വ്യക്തമാക്കി.