ലഡാക്ക്:അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകർന്ന് അത്യാധുനിക സൗകര്യങ്ങളടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാങ്കുകള്‍ എത്തി. ദുഷ്‌കരമായ പാതകളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഈ ടാങ്കുകളുടെ പ്രത്യേകത. നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്‍ഡ് ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് പ്രദേശത്ത് ആദ്യം പുതിയ ടാങ്കുകള്‍ ഓടിച്ചത്.
ഇനി ഡബിള്‍ സ്‌ട്രോങ്: ലഡാക്കില്‍ സൈന്യത്തിന് കരുത്തായി അത്യാധുനിക ഇന്ത്യന്‍ നിര്‍മ്മിത ടാങ്കുകള്‍ - ലഫ്റ്റനന്‍ഡ് ജനറൽ ഉപേന്ദ്ര ദ്വിവേദിയ
ഇൻഫൻട്രി പ്രൊട്ടക്റ്റഡ് മൊബിലിറ്റി വെഹിക്കിൾസ് (ഐപിഎംവി) എന്ന് പേരിട്ടിരിക്കുന്ന വാഹനങ്ങൾ ഈ വർഷം ഏപ്രിലിലാണ് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്.
വാഹനത്തിനുള്ളിലിരുന്ന് 1,800 മീറ്റര്‍ ദൂരം വരെയുള്ള കാഴ്‌ചകള്‍ കാണാന്‍ സാധിക്കുമെന്നും, എളുപ്പത്തില്‍ ആയുധങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും ലഫ്റ്റനന്‍ഡ് ജനറൽ ഉപേന്ദ്ര ദ്വിവേദി അഭിപ്രായപ്പെട്ടു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ) ടാറ്റ ഗ്രൂപ്പും സംയുക്തമായാണ് വാഹനം വികസിപ്പിരിക്കുന്നത്.
ഇൻഫൻട്രി പ്രൊട്ടക്റ്റഡ് മൊബിലിറ്റി വെഹിക്കിൾസ് (ഐപിഎംവി) എന്ന് പേരിട്ടിരിക്കുന്ന വാഹനങ്ങൾ ഈ വർഷം ഏപ്രിലിലാണ് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. ലഡാക്ക് മേഖലയിലെ പർവതപ്രദേശങ്ങളിൽ ഇവയുടെ പരീക്ഷണവും നേരത്തെ പൂര്‍ത്തിയായിരുന്നു.