കേരളം

kerala

ETV Bharat / bharat

എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം

മുകുന്ദന്‍റെ ഡൽഹി ഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’ ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

M Mukundan  JCB Prize for Literature  Delhi: A Soliloquy  എം മുകുന്ദന്‍  ജെസിബി സാഹിത്യ പുരസ്‌കാരം
എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം

By

Published : Nov 13, 2021, 10:49 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം മുകുന്ദന്. മുകുന്ദന്‍റെ ഡൽഹി ഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’ ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഫാത്തിമ ഇവി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. മലയാളത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഡൽഹി ഗാഥകളുടെ ഇംഗ്ലീഷ് പതിപ്പ് വെസ്റ്റ്‌ലാൻഡ് പബ്ലിഷേഴ്‌സാണ് പുറത്തിറക്കിയത്.

ഡൽഹിയിലെ തെരുവിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങൾക്ക് പുരസ്കാരം സമർപ്പിക്കുന്നതായി എം മുകുന്ദൻ പറഞ്ഞു. പുരസ്‌കാരം ലഭിച്ചത് മഹത്തായ നിമിഷമാണെന്നും ഇതോടെ പുസ്തകം കൂടുതല്‍ വായനക്കാരിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25 ലക്ഷമാണ് പുരസ്കാരത്തുക. ഒപ്പം വിവർത്തനകന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ്പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ സാഹിത്യ രചനകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുക കൂടിയാണിത്.

ABOUT THE AUTHOR

...view details