റാഞ്ചി: ആയിരത്തിലധികം പന്നികളെ കൊന്നൊടുക്കിയ ആഫ്രിക്കൻ പന്നിപ്പനിക്ക് ശേഷം ആശങ്കപരത്തി പകർച്ചവ്യാധി വൈറൽ രോഗമായ ലംപി സ്‌കിന്‍ ഡിസീസ് (എല്‍എസ്‌ഡി) പിടിമുറുക്കുന്നു. കന്നുകാലികളെ ബാധിക്കുന്ന ത്വക്ക് രോഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മൃഗങ്ങളുടെ മരണമൊന്നും ഇതുവരെയും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥര്‍ അറിയിച്ചു. കന്നുകാലികളില്‍ പനിയും, ചർമത്തിൽ ചെറുമുഴകള്‍ കാണപ്പെടുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ലംപി സ്‌കിന്‍ ഡിസീസ്.
കൊതുക്, ഈച്ച, പേൻ, പല്ലി എന്നിവയിലൂടെ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന ഈ വൈറൽ പകർച്ചവ്യാധി മൃഗങ്ങളില്‍ മാരകമായേക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നുണ്ട്. റാഞ്ചി, ദിയോഘർ ജില്ലകളിൽ നിന്ന് ലംപി സ്‌കിന്‍ ഡിസീസിനെക്കുറിച്ച് തങ്ങൾക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് പ്രൊഡക്ഷൻ ഡയറക്‌ടർ വിപിൻ ബിഹാരി മഹ്ത പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് 24 ജില്ലകളിലും ഏതെങ്കിലും തരത്തിലുള്ള ചർമരോഗങ്ങൾ റിപ്പോർട്ട് ചെയ്താൽ സാമ്പിളുകൾ അയയ്ക്കാൻ ആവശ്യപ്പെടുകയും നിര്‍ദേശം നൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.