ദാവോസ്(സ്വിറ്റ്‌സര്‍ലന്‍ഡ്): കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. നാല് ഷോപ്പിങ് മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ എന്നിവയാണ് ലുലു ഗ്രൂപ്പ് കർണാടകയിൽ സ്ഥാപിക്കുക.
കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്
നിക്ഷേപം സംബന്ധിച്ച ധാരണാപത്രത്തില്‍ കർണാടക സർക്കാരും ലുലു ഗ്രൂപ്പും ഒപ്പുവച്ചു
നിക്ഷേപം സംബന്ധിച്ച ധാരണാപത്രത്തില്‍ കർണാടക സർക്കാരും ലുലു ഗ്രൂപ്പും ഒപ്പുവച്ചു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ കർണാടക അഡിഷണൽ ചീഫ് സെക്രട്ടറി (വ്യവസായം) ഇവി രമണറെഡ്ഡി, ലുലു ഗ്രൂപ്പ് ഡയറക്‌ടർ എവി അനന്ത് റാം എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു. 10,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണിതെന്ന് കർണാടക സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.