ലുധിയാന:സൈന്യത്തിന് ഉപകാരപ്പെടുന്ന റോബോര്‍ട്ട് നിര്‍മിച്ച് ലുധിയാനയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി. ഭവ്യം ജെയിന്‍ രൂപകല്‍പ്പന ചെയ്‌ത ഈ റോബോര്‍ട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുകയാണ്. രണ്ട് മാസം കൊണ്ടാണ് താന്‍ ഈ റോബോട്ട് രൂപകല്‍പ്പന ചെയ്‌തതെന്ന് ഭവ്യം ജെയിന്‍ പറഞ്ഞു.
സൈന്യത്തിന് സഹായകമാകുന്ന റോബോര്‍ട്ടുമായി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി - സൈന്യത്തിന് സഹായകമാകുന്ന റോബോര്‍ട്ട്
ലുധിയാനയിലെ ഭവ്യം ജയിന്‍ രൂപകല്‍പ്പന ചെയ്‌ത റോബോര്‍ട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുകയാണ്.
സൈന്യത്തിന് സഹായകമാകുന്ന റോബോര്‍ട്ട് രൂപകല്‍പ്പന ചെയ്‌ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി
ഒരു ആപ്പ് ഉപയോഗിച്ചാണ് റോബോര്‍ട്ടിനെ നിയന്ത്രിക്കുന്നത്. 360ഡിഗ്രി ഏങ്കിളിലുള്ള ഒരു കാമറയും ഒരു കൈയും ഇതിനുണ്ട്. നിലത്തുനിന്ന് സാധനങ്ങള്‍ കൈ ഉപയോഗിച്ച് റോബോട്ടിന് എടുക്കാന്‍ സാധിക്കും. റോബോട്ട് മുഴുവനായും ഓട്ടോമാറ്റഡ് ആണ്.
സൈന്യത്തിന്‍റെ ഓപ്പറേഷനുകളില്‍ സഹായകമാകുന്ന രീതിയിലാണ് ഈ റോബോട്ട് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ഈ റോബോട്ടിന് സാധിക്കും. റോബോട്ടിക്‌സ് മേഖലയില്‍ ഉന്നത പഠനം നടത്തണമെന്നാണ് ഈ കൊച്ചുമിടുക്കന്‍റെ ആഗ്രഹം.