Lucky Ali apologizes for hurting Hindus in controversial post: തന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് മാപ്പ് പറഞ്ഞ് ഗായകൻ ലക്കി അലി. ഓ സനം, ഏക് പാൽ കാ ജീന, സഫർനാമ തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനായ ലക്കി അലി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. സംഭവം കൈവിട്ടതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്.
Lucky Ali claimed Brahman is derived from the name Abram: അബ്രഹാം എന്ന പേരിൽ നിന്നാണ് ബ്രാഹ്മണന് എന്ന വാക്ക് ഉണ്ടായതെന്ന് അവകാശപ്പെട്ട് കൊണ്ടുള്ളതായിരുന്നു ഗായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അലിയുടെ ഈ കണ്ടെത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്നാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
Lucky Ali says Intentions were to bring us all closer: 'പ്രിയപ്പെട്ടവരെ, ഞാന്‍ മുമ്പ് ഇട്ട പോസ്റ്റ് ഉണ്ടാക്കിയ വിവാദം ഞാന്‍ മനസിലാക്കുന്നു. എന്റെ ഉദ്ദേശം ആരിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക എന്നതായിരുന്നില്ല. അങ്ങനെ ഉണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.
Lucky Ali realise the controversy of his last post: എന്റെ പല ഹിന്ദു സഹോദരീ സഹോദരന്മാരെയും അത് വിഷമിപ്പിച്ചു എന്ന് അറിയുമ്പോഴാണ് ആ പദങ്ങള്‍ പ്രയോഗിക്കുന്ന സമയത്ത് ഞാന്‍ കൂടുതല്‍ ബോധവാനായിരിക്കണം എന്ന് തോന്നിയത്. അതിന് ഞാൻ മാപ്പ് പറയുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു'-ഇപ്രകാരമായിരുന്നു ലക്കി അലിയുടെ ക്ഷമാപണ കുറിപ്പ്.