ലക്‌നൗ: യുപിയില്‍ 'ഗായ് ബച്ചാവോ, കിസാന്‍ ബച്ചാവോ യാത്ര' പ്രതിഷേധ പരിപാടിക്കിടെ അറുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയല്‍. ഷഹീദ് പാര്‍ക്കില്‍ അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനുമതി കൂടാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ സമാധാനപൂര്‍വമായാണ് പ്രതിഷേധ പരിപാടി നടന്നതെന്നും പൊലീസ് കാരണം കൂടാതെയാണ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നും ജില്ല യൂണിറ്റ് പ്രസിഡന്‍റ് നീലം നിഷാദ് പറഞ്ഞു.
പ്രതിഷേധം നടത്തിയതിന് യുപിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍ - up congress
ഷഹീദ് പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്
പ്രതിഷേധം നടത്തിയതിന് യുപിയില്‍ അറുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍
ബിജെപി സര്‍ക്കാരിന് രാജ്യത്തെ കര്‍ഷകരെ കുറിച്ചും പശുക്കളെ കുറിച്ചും കരുതലില്ലെന്നും പട്ടിണി മൂലം ഗോശാലയില്‍ പശുക്കള്‍ ചത്തു വീഴുകയാണെന്നും കടബാധ്യതകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. യാത്രയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പൊലീസ് ലക്‌നൗവിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്‌തു.