ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലക്‌നൗ എയര്‍പോര്‍ട്ടില്‍ അവസാന നിമിഷം വിമാനത്തില്‍ കയറാന്‍ തനിക്ക് അനുമതി നിഷേധിച്ച ആകാശ എയർലൈൻ ജീവനക്കാരിയുടെ മുഖത്തടിച്ച് യാത്രക്കാരി. ലഖ്‌നൗവില്‍ നിന്നും മുംബൈയിലേക്ക് പോവാനായി ഭർത്താവിനൊപ്പം എത്തിയ യുവതിയാണ് എയർലൈൻ ജീവനക്കാരിയെ മര്‍ദിച്ചത്. ചൊവ്വാഴ്‌ച നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം കസ്റ്റമര്‍ കെയര്‍ കൗണ്ടറില്‍ എത്തുകയായിരുന്നുവെന്ന് എയര്‍ലൈന്‍ ജീവനക്കാരി പറയുന്നു. തുടര്‍ന്ന് ആകാശ എയർലൈൻ കമ്പനിയുടെ കൗണ്ടറിൽ നിയമിച്ച വനിതാ ജീവനക്കാരിയോട് യുവതി വിമാനത്തിൽ കയറാൻ അനുമതി തേടിയെങ്കിലും വിമാനം പറന്നുയരാൻ പോകുകയാണെന്നും വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും ജീവനക്കാരി അവരെ അറിയിച്ചു.