ന്യൂഡൽഹി:തുടർച്ചയായ ഇന്ധനവില വർധനവിന് പുറമേ രാജ്യത്ത് ഗാർഹിക പാചകവാതക വിലയിലും വർധനവ്. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില ഉയർന്നതിനെ തുടർന്ന് സിലിണ്ടറിന് 15 രൂപയാണ് വർധിച്ചത്.
സബ്‌സിഡി നിരക്കിലും സബ്‌സിഡിയില്ലാത്ത എൽപിജി വിലയിലും വർധനയുണ്ടായതായി എണ്ണ കമ്പനി അധികൃതർ അറിയിച്ചു. പുതിയ നിരക്കുകൾ ഇന്ന് (ബുധനാഴ്‌ച) മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ രാജ്യതലസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് 899.50 രൂപയാണ് വില.
ALSO READ:തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്
അതേസമയം തുടർച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധനവ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 102.94 രൂപയും ഡീസലിന് 91.42 രൂപയുമാണ് വില.
ഗ്ലോബൽ ബെഞ്ച്മാർക്ക് ബ്രെന്‍റ് ബാരലിന് 82.53 ഡോളറായും പടിഞ്ഞാറൻ ടെക്‌സസ് ഇന്‍റർമീഡിയറ്റ് ബാരലിന് 78.87 ഡോളറായും ഉയർന്നു. നേരത്തേ ഒക്‌ടോബർ ഒന്നിന് പെട്രോളിയം കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 43.50 രൂപ വർധിപ്പിച്ചിരുന്നു.