കേരളം

kerala

തമിഴ്‌നാട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം

By

Published : Nov 15, 2020, 5:09 PM IST

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന്‍റെ പ്രഭാവത്തിൽ ചുമരിടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.

LPG cylinder explodes  Tamil Nadu police  domestic LPG cylinder  Three killed in LPG explosion  Tamil Nadu LPG explosion  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു  തമിഴ്‌നാട്  ഗ്യാസ് സിലിണ്ടർ അപകടം  തമിഴ്‌നാട് പൊലീസ്  കെ പളനിസ്വാമി
തമിഴ്‌നാട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 3 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവിണ്ണാമലയിൽ എട്ട് വയസുകാരനുൾപ്പെടെ മൂന്ന് പേർ ഗ്യാസ് സിലിണ്ടർ അപകടത്തിൽ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതിന്‍റെ പ്രഭാവത്തിൽ ചുമരിടിഞ്ഞുവീണാണ് മൂന്നുപേരും മരിച്ചതെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ജെ കാമാച്ചി, മകൻ ജെ ഹേമനാഥ്, എസ് ചന്ദ്ര എന്നിവരാണ് മരിച്ചത്. കാമാച്ചിയുടെ ഭർത്താവ് എം ജാനകിരാമൻ, മറ്റൊരു മകൻ ജെ സുരേഷ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.

സംഭവത്തിൽ ദുഃഖം അറിയിച്ച മുഖ്യമന്ത്രി കെ പളനിസ്വാമി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പരിക്കുകളിൽ നിന്നും രക്ഷപ്പെട്ടവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ ജില്ലയിൽ നിന്നുള്ള മന്ത്രിയായ ഹിന്ദു മത-ചാരിറ്റബിൾ എൻ‌ഡോവ്‌മെന്‍റ് വകുപ്പ് മന്ത്രി സേവൂർ രാമചന്ദ്രനോടും ജില്ലാ കലക്‌ടറോടും എത്രയും വേഗം സ്ഥലത്തെത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽപ്പെട്ട് ജീവൻ നഷ്‌ടമായവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും സഹായം നൽകാനും നാശനഷ്‌ടമുണ്ടായ വീടുകൾ പുനർനിർമിച്ചുനൽകാനും സർക്കാർ മുന്നോട്ട് വരണമെന്ന് പിഎംകെ സ്ഥാപക നേതാവ് എസ് രാമദോസ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details