ന്യൂഡൽഹി:വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലും താഴ്ന്ന മർദ്ദം അനുഭവപ്പെടുന്നതായി കാലാവസ്ഥാ കേന്ദ്രം. ഇതിനാൽ കിഴക്കൻ ഇന്ത്യയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അടുത്ത 24 മണിക്കൂറിനിടെ കാലവർഷം ഒഡീഷയിലെ പടിഞ്ഞാറ്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്;കേരളത്തില്‍ 12 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത - പശ്ചിമ ബംഗാൾ
കേരളത്തിൽ ജൂൺ 12 മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി
കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
അതേസമയം ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റ് വീശുന്നതുമൂലം ജൂൺ 11 മുതൽ 15 വരെ മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളിലും കർണാടകയിൽ ജൂൺ 12 മുതൽ 15 വരെയും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം.
സംസ്ഥാനത്ത് ജൂൺ 12 മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി