കേരളം

kerala

ETV Bharat / bharat

ന്യൂനമർദം ഞായറാഴ്‌ചയോടെ ചുഴലിക്കാറ്റാകും ; അസാനിയില്‍ ആശങ്ക - തെക്കൻ ആൻഡമാൻ കടൽ ന്യൂനമർദം

തുടർച്ചയായ നാലാം വർഷമാണ് പ്രദേശത്ത് വേനൽക്കാലത്ത് ചുഴലിക്കാറ്റ് രൂപംകൊള്ളുന്നത്

Low-pressure area South Andaman Sea IMD  cyclone in odisha  bengal rain cyclone  തെക്കൻ ആൻഡമാൻ കടൽ ന്യൂനമർദം  ചുഴലിക്കാറ്റ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്
തെക്കൻ ആൻഡമാൻ കടലിലെ ന്യൂനമർദം ഞായറാഴ്‌ചയോടെ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്

By

Published : May 7, 2022, 9:36 AM IST

ഭുവനേശ്വർ : തെക്കൻ ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദം ഞായറാഴ്ച വൈകുന്നേരത്തോടെ അസാനി ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദം ശനിയാഴ്ചയോടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ വിഷാദാവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ഞായറാഴ്‌ച വൈകുന്നേരത്തോടെ അസാനി ചുഴലിക്കാറ്റായി രൂപം പ്രാപിക്കും.

ഈ സാഹചര്യത്തിൽ മെയ് 10നും 13നും ഇടയിൽ ഛോട്ടാനാഗ്‌പൂർ പീഠഭൂമി മുതൽ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ഗംഗാ-ബ്രഹ്മപുത്ര ഡെൽറ്റയുടെ സമതലങ്ങൾ വരെയുള്ള പ്രദേശങ്ങളിലെ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് വേനൽക്കാലത്തും ഈ പ്രദേശത്ത് ചുഴലിക്കാറ്റുകൾ ഉണ്ടായിട്ടുണ്ട്.

2019ൽ ഫാനി, 2020ൽ അംഫൻ, 2021ൽ യാസ് എന്നിവയാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റുകൾ. അസാനി ചുഴലിക്കാറ്റ് മെയ് 10ഓടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്‌ടർ ജനറൽ മൃതുഞ്ജയ് മൊഹപത്ര പറഞ്ഞു.

അസാനിയെ നേരിടാൻ പൂർണ സജ്ജം :കേന്ദ്രത്തിന്‍റെ പ്രവചനത്തെത്തുടർന്ന് ദുരന്തനിവാരണസേനയും അഗ്നിശമനസേനാ സംഘങ്ങളും പൂർണ സജ്ജരാണെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കമെന്ന നിലയിൽ എൻഡിആർഎഫിന്റെ 17 ടീമുകൾ, ഒഡിആർഎഎഫിന്റെ 20 ടീമുകൾ, 175 അഗ്നിശമന സേനാംഗങ്ങൾ എന്നിവരെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒഡിഷ സ്‌പെഷ്യൽ റിലീഫ് കമ്മിഷണർ പി.കെ ജെന പറഞ്ഞു. ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കടലിൽ മത്സ്യത്തൊഴിലാളികളുടെ നീക്കം നിരീക്ഷിക്കാൻ നാവിക സേനയും കോസ്റ്റ് ഗാർഡും സജ്ജമാണെന്നും ജെന പറഞ്ഞു.

മെയ് 5 മുതൽ 8 വരെ മത്സ്യത്തൊഴിലാളികൾ ആൻഡമാൻ കടൽ, തെക്കുകിഴക്ക്, കിഴക്ക്-മധ്യ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്. ചുഴലിക്കാറ്റിന്‍റെ ആഘാതം കുറയ്ക്കുന്നതിനായി സജ്ജമായിരിക്കാൻ ഗഞ്ചം, ഗജപതി, പുരി, ഖുർദ, ജഗത്‌സിംഗ്‌പൂര്‍, കേന്ദ്രപാര, ജജ്‌പൂര്‍, ഭദ്രക്, ബാലസോർ, നയാഗർ, കട്ടക്ക്, മയൂർഭഞ്ച്, കിയോഞ്ജർ, ധെങ്കനാൽ, മാൽക്കൻഗിരി, കോരാപുട്ട്, രായഗഡ, കാണ്ഡമാൽ എന്നീ 18 ജില്ലകളിലെ കലക്‌ടർമാർക്ക് ഒഡിഷ സ്പെഷ്യൽ റിലീഫ് കമ്മിഷണർ കത്തയച്ചു.

ABOUT THE AUTHOR

...view details