ഭുവനേശ്വർ : തെക്കൻ ആൻഡമാൻ കടലിൽ ഈ ആഴ്‌ച അവസാനത്തോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് നാലോടെ തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് ആറോടെ ഇത് ന്യൂനമർദമായും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം ; ജാഗ്രതാനിര്‍ദേശം - തെക്കൻ ആൻഡമാൻ കടൽ ന്യൂനമർദം
തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മെയ് നാലിന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്
തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്
അടുത്ത 120 മണിക്കൂറിനുള്ളിൽ സൈക്ലോജെനിസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മെയ് നാലിന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.