മാത്യു തോമസ് (Mathew Thomas) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ലൗലി'യുടെ (Lovely) ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Lovely First Look Poster) പുറത്തിറങ്ങി. ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി (SS Rajamouli) സംവിധാനം ചെയ്‌ത 'ഈച്ച' (Eega) എന്ന സിനിമയെ ഓര്‍മിപ്പിക്കുന്നതാണ് 'ലൗലി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍.
മാത്യു തോമസും ഈച്ചയും നേര്‍ക്കുനേര്‍ നോക്കി നില്‍ക്കുന്നതാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. വ്യത്യസ്‌തമായ ഈ ഫസ്‌റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ദിലീഷ് കരുണാകരന്‍ (Dileesh Karunakaran) ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക.
2014ല്‍ പുറത്തിറങ്ങിയ 'ടമാര്‍ പഠാര്‍' (Tamaar Padaar) എന്ന സിനിമയ്‌ക്ക് ശേഷം ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ്, ചെമ്പന്‍ വിനോദ്, ബാബുരാജ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയ ടമാര്‍ പഠാര്‍ ദിലീഷ് കരുണാകരന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു.
ടമാര്‍ പഠാര്‍ പുറത്തിറങ്ങി ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീഷ് വീണ്ടും സംവിധായക കുപ്പായമണിയുന്നത് എന്നതും ശ്രദ്ധേയമാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ ജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാധിക, അശ്വതി മനോഹരൻ, അരുൺ, ആഷ്‌ലി, ഗംഗ മീര, പ്രശാന്ത് മുരളി, കെപിഎസി ലീല തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
നേനി എന്‍റര്‍ടെയിന്‍മെന്‍റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ വെസ്‌റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശരണ്യ, ഡോക്‌ടര്‍ അമർ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. കിരൺദാസ് എഡിറ്റിങും നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ ഗാനരചനയ്‌ക്ക് വിഷ്‌ണു വിജയ് ആണ് സംഗീതം ഒരുക്കുക.
കലാ സംവിധാനം - കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം ഡിസൈനർ - ദീപ്‌തി അനുരാഗ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്‌ടർ - സന്ദീപ്, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - ആൽബിൻ, അലൻ, സൂരജ്, ജെഫിൻ, ബേയ്‌സിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ - വിമൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറക്കാട്ടിരി, ഫിനാൻസ് കൺട്രോളർ - ജോബീഷ് ആന്‍റണി, കോ പ്രൊഡ്യൂസർ - പ്രമോദ് ജി ഗോപാൽ, പ്രൊഡക്ഷൻ ഡിസൈനർ - ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ - നിക്‌സൻ ജോർജ്, വിഷ്വൽ എഫക്‌ട്‌സ് - വിടിഎഫ് സ്‌റ്റുഡിയോ, പരസ്യകല - യെല്ലൊ ടൂത്ത്‌സ്, സ്‌റ്റിൽസ് - ആർ റോഷൻ, വിതരണം - ഒപിഎം സിനിമാസ്, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Also Read:Mathew Thomas Next Lovely Movie Pack Up : ചിത്രീകരണം പൂർത്തിയാക്കി 'ലൗലി'; മുഖ്യ വേഷങ്ങളില്‍ മാത്യു തോമസും മനോജ് കെ ജയനും