കേരളം

kerala

ETV Bharat / bharat

നിർബന്ധിത മത പരിവർത്തനത്തിനെതിരെയാണ് ലവ് ജിഹാദ് നിയമം; കൈലാഷ് വിജയവാർഗിയ - ഗൂഢാലോചനയിലൂടെ മത പരിവർത്തനത്തം

ലവ് ജിഹാദിനെയും നിർബന്ധിത മതപരിവർത്തനത്തെയും തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൈലാഷ് വിജയവാർഗിയയുടെ പരാമർശം.

Love jihad law  Kailash Vijayvargiya  നിർബന്ധിത മത പരിവർത്തനം  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഗൂഢാലോചനയിലൂടെ മത പരിവർത്തനത്തം  conspiracies behind inter-religion marriages
നിർബന്ധിത മത പരിവർത്തനത്തിനെതിരെയാണ് ലവ് ജിഹാദ് നിയമം; കൈലാഷ് വിജയവാർഗിയ

By

Published : Nov 23, 2020, 8:42 AM IST

ജയ്‌പൂർ: ഗൂഢാലോചനയിലൂടെ മത പരിവർത്തനത്തം ചെയ്യിപ്പിക്കുന്നവർക്കെതിരെയാണ് ലവ് ജിഹാദ് നിയമമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ. നിർബന്ധിത മത പരിവർത്തനത്തിൽ നിയമ നിർമാണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചിരുന്നു. സർക്കാർ തീരുമാനത്തെ വിമർശിച്ച ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മറുപടിയായാണ് കൈലാഷ് വിജയവർഗിയയുടെ പരാമർശം. ഇൻഡോറിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് കൈലാഷ് വിജയവാർഗിയയുടെ പരാമർശം.

ലവ് ജിഹാദിനെയും നിർബന്ധിത മതപരിവർത്തനത്തെയും തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൈലാഷ് വിജയവാർഗിയയുടെ പരാമർശം. ലവ് ജിഹാദിനെതിരെ കർണാടകയും കർശന നിയമ നിർമാണത്തിനൊരുങ്ങുകയാണ്.

ഫെബ്രുവരി നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'ലവ് ജിഹാദ്' എന്ന പദം നിലവിലുള്ള നിയമപ്രകാരം നിർവചിക്കപ്പെട്ടിട്ടില്ലെന്നും അത്തരം കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരം ആരോപണം ഉയർന്ന സാഹചര്യത്തിൽ ദേശീയ ഏജൻസി അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details