ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ പ്രതികരിച്ച് കോൺഗ്രസ് പാർട്ടി രംഗത്ത്. മറ്റ് പല സംസ്ഥാനങ്ങളും ലവ് ജിഹാദിനെതിരെ നിയമങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനാൽ ബിഹാറിലും ലവ് ജിഹാദിനെതിരെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരാജ് സിങ് പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് കോൺഗ്രസ് പാർട്ടി ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
ബിജെപിയുടെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കലെന്ന് താരിഖ് അൻവർ - ബിജെപി ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കൽ
ലവ് ജിഹാതിനെതിരെ ബിഹാറിലും നിയമനിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞതിന് പ്രതികരണമായാണ് കോൺഗ്രസ് പാർട്ടി രംഗത്തെത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവർ ബിജെപിയെ വിമർശിച്ചുകൊണ്ട് ബിജെപി സ്നേഹത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ചു. സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ഈ വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അൻവർ ആരോപിച്ചു. ഇത്തരം നിയമങ്ങൾ ബിഹാറിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പൊതുജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.