ഹൈദരാബാദ് : പ്രണയത്തിന്‍റെ പേരിൽ 16 വയസ്സുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്താംക്ലാസ് വിദ്യാർഥി. ഹൈദരാബാദിലെ അംബർപ്പേട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രണയമെന്ന് പറഞ്ഞ് അക്രമി കുറേകാലമായി പെൺകുട്ടിയെ ശല്യം ചെയ്‌തിരുന്നതായി അംബർപ്പേട്ട് ഡിസിപി സായ്ശ്രീ പറഞ്ഞു.
ഇയാൾ കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌തിരുന്നു. പതിനാറുകാരിയായ പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അക്രമി. പെൺകുട്ടിയുടെ അമ്മ തയ്യൽക്കാരിയായിരുന്നു. അടുത്തിടെയാണ് അസുഖത്തെ തുടർന്ന് അവർ മരിക്കുന്നത്. അക്രമം നടത്തിയ ആൺകുട്ടിയുടെ വീട്ടുകാർ ആണ് അവര്‍ ഉപയോഗിച്ചിരുന്ന ടൈലറിങ് ഉപകരണങ്ങൾ വാങ്ങിയത്.