ബെംഗളുരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടന ശബ്ദം. ഇന്ന് ഉച്ചയ്ക്ക് 12.30യോടെ ആണ് സംഭവം. ബിദാദി, ബനശങ്കരി, കാത്രിഗുപ്പെ, നാഗർബാവി, ആർആർ ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ രണ്ടുതവണ ശബ്ദം കേട്ടു.ഉച്ചത്തിലുള്ള ശബ്ദത്തിന്‍റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഇതൊരു പ്രകൃതിദുരന്തത്തിന്‍റെ സൂചനയാണോ എന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ബെംഗളൂരുവിലുടനീളം ഇതേ രീതിയിൽ ശബ്ദം കേട്ടിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം പലതരത്തിലുള്ള കിംവദന്തികൾക്ക് കാരണമായി.