ബെംഗളൂരു: ഹെൽമറ്റ് ധരിക്കാതെയുള്ള മോട്ടോർ വാഹനാപകടങ്ങൾ രാജ്യത്ത് വർധിച്ച് വരുന്ന സാഹചര്യമാണ് നിലവിൽ കാണാൻ സാധിക്കുന്നത്. മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന ട്രാഫിക്ക് നിയമങ്ങളെ കാറ്റിൽ പറത്തിയാണ് അപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത്. 2021 ജനുവരി മുതൽ മെയ് 31 വരെ കർണാടകയിൽ ഹെൽമറ്റ് ധരിക്കാതെയുണ്ടായ വാഹനാപകടങ്ങളുടെ പട്ടികയാണ് കർണാടക സർക്കാർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ബെംഗളൂരുവിൽ മാത്രം 55 മരണം
ഈ കാലയളവിൽ ബെംഗളൂരുവിൽ മാത്രം 55 പേരാണ് മോട്ടോർ വാഹനാപകടത്തിൽ മരിച്ചത്. നൂറിലധികം പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെയുള്ള യാത്രക്ക് 100 രൂപയാണ് ഫൈനായി കർണാടക സർക്കാർ ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 500 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.