നളന്ദ (ബിഹാര്‍):പെണ്‍കുട്ടികള്‍ക്കിടയിലിരുന്ന് പരീക്ഷയെഴുതിയ കോളജ് വിദ്യാര്‍ഥി ബോധരഹിതനായി. ബിഹാറിലെ നളന്ദ ജില്ലയില്‍ 500 വിദ്യാര്‍ഥിനികള്‍ക്കിടയിലിരുന്ന ഇന്‍റര്‍മീഡിയറ്റ് പരീക്ഷയെഴുതിയ കോളജ് വിദ്യാര്‍ഥിയേയാണ് ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രില്യന്‍റ് കോണ്‍വെന്‍റ് സ്‌കൂളില്‍ ഇന്നലെയാണ് (01.02.2023) സംഭവം.
ഒറ്റക്കായി, ബോധം പോയി: ബിഹാര്‍ ഷെരീഫിലെ അല്ലാമ ഇഖ്‌ബാല്‍ കോളജ് വിദ്യാര്‍ഥിയായ പയ്യന്‍ ബിഹാര്‍ ഷെരീഫിലെ തന്നെ ബ്രില്യന്‍റ് കോണ്‍വെന്‍റ് സ്‌കൂളില്‍ പ്ലസ് ടു പരീക്ഷക്കായി എത്തിയതായിരുന്നു. 500 പേരുള്ള പരീക്ഷ കേന്ദ്രത്തില്‍ താന്‍ മാത്രമാണ് ഏക ആണ്‍കുട്ടിയെന്ന് മനസിലായതോടെ അവന്‍ പരിഭ്രമിച്ചു. തുടര്‍ന്ന് പരീക്ഷ സമയത്ത് പരീക്ഷ കേന്ദ്രത്തിനകത്തേക്ക് പ്രവേശിച്ച വിദ്യാര്‍ഥി പരിഭ്രമത്തോടെ തലകറങ്ങി വീഴുകയായിരുന്നു. അധികൃതര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ സമീപത്തുള്ള സദര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.