കേരളം

kerala

ETV Bharat / bharat

Lok Sabha Speaker Warns BJP MP: ബിഎസ്‌പി എംപിക്കെതിരെ അസഭ്യമായ പെരുമാറ്റം; ബിജെപി എംപി രമേഷ് ബിധുരിക്ക് സ്‌പീക്കറുടെ താക്കീത് - ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി

Lok Sabha Speaker Warns BJP MP Ramesh Bidhuri On Egregious Comments: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിജെപി എംപി രമേഷ് ബിധുരി വിദ്വേഷ പരാമര്‍ശം നടത്തിയത്

Lok Sabha Speaker Warns BJP MP  Lok Sabha  BJP MP  Ramesh Bidhuri  Success Of Chandrayaan  BSP  അസഭ്യമായ പെരുമാറ്റം  ബിജെപി  രമേഷ് ബിധുരി  സ്‌പീക്കറുടെ താക്കീത്  ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി  ലോക്‌സഭ
Lok Sabha Speaker Warns BJP MP

By ETV Bharat Kerala Team

Published : Sep 22, 2023, 4:08 PM IST

ന്യൂഡൽഹി:സഭ ചര്‍ച്ചകള്‍ക്കിടെ അസഭ്യമായി പെരുമാറിയതിന് ബിജെപി എംപി (BJP MP) രമേഷ് ബിധുരിക്ക് (Ramesh Bidhuri) ലോക്‌സഭ സ്പീക്കർ (Lok Sabha Speaker) ഓം ബിർളയുടെ ശക്തമായ താക്കീത്. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (BSP) എംപി ഡാനിഷ് അലിക്കെതിരെ അസഭ്യമായ ഭാഷയില്‍ പെരുമാറിയതിനാണ് ബിജെപി എംപിക്ക് സ്‌പീക്കറുടെ താക്കീത് എത്തിയത്. ചന്ദ്രയാന്‍റെ വിജയത്തെക്കുറിച്ച് (Success Of Chandrayaan) നടന്ന സഭ ചര്‍ച്ചകള്‍ക്കിടെയാണ് സംഭവം.

താക്കീതിലൊതുക്കി സ്‌പീക്കര്‍: പാര്‍ലമെന്‍ററി ചര്‍ച്ചയ്‌ക്കിടെ രമേഷ് ബിധുരി ഡാനിഷ്‌ അലിക്ക് നേരെ മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ സംഭവം വിവാദവുമായി. ഇതില്‍ ബിജെപി എംപി സഹപാര്‍ലമെന്‍റേറിയന് നേരെ ആവര്‍ത്തിച്ച് അധിക്ഷേപിക്കുന്നതും വ്യക്തമായിരുന്നു. എന്നാല്‍ ബിജെപി അംഗത്തിന്‍റെ മോശം പെരുമാറ്റത്തിന്‍റെ തീവ്രത അംഗീകരിച്ചുവെങ്കിലും ഈ വിഷയത്തിനായി സമയം ചെലവഴിക്കാന്‍ സ്‌പീക്കര്‍ കൂട്ടാക്കിയില്ല.

സംഭവം സ്പീക്കർ ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് രമേഷ് ബിധുരിക്ക് മുന്നറിയിപ്പ് നൽകിയതായും പാർലമെന്ററി ഉദ്യോഗസ്ഥർ അറിയിച്ചു. മാത്രമല്ല ബിജെപി എംപി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾ പാർലമെന്ററി രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ക്ഷമാപണവുമായി കേന്ദ്രമന്ത്രി: എന്നാല്‍ ബിജെപി എംപിയുടെ സഭ്യമല്ലാത്ത പെരുമാറ്റത്തില്‍ പ്രതിപക്ഷം ഒന്നാകെ പ്രതിഷേധിച്ചതോടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തന്നെ സഭയിൽ നേരിട്ട് ഖേദം പ്രകടിപ്പിച്ചു. ബിജെപി അംഗത്തിന്‍റെ പരാമർശം പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു രാജ്‌നാഥ് സിങിന്‍റെ പ്രതികരണം. എന്നാല്‍ രാജ്‌നാഥ് സിങിന്‍റെ ഖേദ പ്രകടനം കൊണ്ട് കാര്യമില്ലെന്നും ബിധുരിക്ക് നേരെ കര്‍ശന നടപടിയുണ്ടാവണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കുറ്റപ്പെടുത്തലുമായി കോണ്‍ഗ്രസ്:രാജ്‌നാഥ് സിങിന്‍റെ ക്ഷമാപണം അപര്യാപ്‌തവും പാതിമനസോടെയുള്ളതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് കുറ്റപ്പെടുത്തി. സംഭവം പാര്‍ലമെന്‍റിനെ തന്നെ അപമാനിക്കുന്നതാണെന്നും ബിജെപി എംപിക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സാധ്യമായ കര്‍ശന നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേഷ് ബിധുരിയുടെ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ആം ആദ്‌മി പാര്‍ട്ടിയും രംഗത്തെത്തി. പ്രസ്‌തുത വീഡിയോ പങ്കിട്ട ശേഷം ഇത് ബിജെപിക്കുള്ളിലെ സംസ്‌കാരത്തെയാണ് വ്യക്തമാക്കുന്നതെന്നും എഎപി കുറ്റപ്പെടുത്തി. പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമാണിതെന്നും അവര്‍ വ്യക്തമാക്കി.

നടപടി തേടി ആർജെഡിയും സിപിഎമ്മും: പാർലമെന്‍റിൽ ബിധുരി ഉപയോഗിച്ച വർഗീയ അധിക്ഷേപത്തിൽ ആർജെഡി എംപി മനോജ് ഝായും നിരാശയും ആശങ്കയും പ്രകടിപ്പിച്ചു. അത്തരം പെരുമാറ്റത്തിന്‍റെ ദീര്‍ഘദൂര പ്രത്യാഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല അത് രാജ്യത്തെ ന്യൂനപക്ഷങ്ങളോടും ദലിതുകളോടുമുള്ള ബിജെപിയുടെ പെരുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെയും അദ്ദേഹം വിമർശിച്ചു.

സുപ്രീം കോടതി കുറ്റപ്പെടുത്തിയത് പോലുള്ള ഏറ്റവും മോശമായ തരത്തിലുള്ള വിദ്വേഷ പ്രസംഗമാണ് ബിധുരി നടത്തിയതെന്നും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യണമെന്നും കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്‌സിസ്‌റ്റ്) ആവശ്യപ്പെട്ടു. ബിജെപി എംപി രമേഷ് ബിധുരി നടത്തിയ മുസ്‌ലിങ്ങൾക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയും കുറ്റപ്പെടുത്തി. ബിജെപിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന മുസ്‌ലിംകൾക്ക് എങ്ങനെയാണ് ഇത്തരം നികൃഷ്‌ടമായ വിദ്വേഷത്തിനൊപ്പം നിലനിൽക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

ABOUT THE AUTHOR

...view details