ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏപ്രിൽ 19ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വെര്‍ച്വല്‍ യോഗം.ലോക്‌സഭ സ്‌പീക്കർ ഓംബിര്‍ളയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാന നിയമസഭകളിലെ പാർലമെന്‍ററി കാര്യമന്ത്രിമാര്‍, ചീഫ് വിപ്പുമാര്‍, പ്രതിപക്ഷനേതാക്കള്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയും യോഗത്തിനുണ്ടാകും.
കൊവിഡ് വ്യാപനം : വെർച്വൽ യോഗത്തില്‍ ലോക്‌സഭ സ്‌പീക്കർ അധ്യക്ഷനാകും - ഓം ബിർള
'കൊവിഡും ജനപ്രതിനിധികളുടെ പങ്കും ഉത്തരവാദിത്തവും' എന്ന വിഷയത്തിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന നിയമസഭകളിലെ പ്രിസൈഡിംഗ് ഓഫീസർമാർ, ചീഫ് വിപ്പുമാര്‍, പാര്‍ലമെന്‍ററികാര്യ മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
![കൊവിഡ് വ്യാപനം : വെർച്വൽ യോഗത്തില്‍ ലോക്‌സഭ സ്‌പീക്കർ അധ്യക്ഷനാകും Lok Sabha Speaker Lok Sabha Speaker to chair virtual meet Om Birla കൊവിഡ് വ്യാപനം ലോക്‌സഭാ സ്‌പീക്കർ ഓം ബിർള വെർച്വൽ യോഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11414692-942-11414692-1618489896867.jpg)
കൊവിഡ് വ്യാപനം;വെർച്വൽ യോഗത്തിന് ലോക്‌സഭാ സ്‌പീക്കർ അധ്യക്ഷത വഹിക്കും
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,00,739 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 14,71,877 പേരാണ് ചികിത്സയിലുള്ളത്. 1,038 പേരാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.