ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ എന്നിവരുടെ നിയമന രീതി മാറ്റുന്ന ബിൽ ലോക്‌സഭ കടന്നു (Lok Sabha Passes Election Commissioners Appointment Bill ). ഹ്രസ്വ ചർച്ചയ്ക്ക് ശേഷം ശബ്‌ദ വോട്ടോടെയാണ് സഭ ബിൽ പാസാക്കിയത്. രാജ്യസഭയിൽ നേരത്തെ തന്നെ പാസാക്കിയ ബിൽ രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ, തെരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയിൽനിന്ന് (Election Commissioners Appointment) സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്‍. ചീഫ് ജസ്‌റ്റീസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയാകും സമിതിയിലുണ്ടാകുക. പ്രധാനന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും.