കേരളം

kerala

ETV Bharat / bharat

'ജവഹര്‍ലാല്‍ നെഹ്‌റു ചെയ്‌തത് അബദ്ധം: ലോക്‌സഭയില്‍ അമിത് ഷായുടെ രൂക്ഷ വിമര്‍ശനം - JK Amendment Bills

J&k Reservation Bill: ജമ്മു കശ്‌മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. അമിത്‌ ഷായും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. ബില്ലുകളിലൂടെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് അമിത്‌ ഷാ.

ജമ്മു കശ്‌മീര്‍ പുനഃസംഘടന ബില്‍ പാസായി  Lok Sabha Passed Jk Reservation Bill  Jk Reservation Bill  ജമ്മു കശ്‌മീര്‍ പുനഃസംഘടന ബില്‍  ജവഹര്‍ലാല്‍ നെഹ്‌റു  അമിത്‌ ഷാ ലോക്‌സഭയില്‍  അമിത്‌ ഷാ  ലോക്‌സഭ  Amit Shah in Lok Sabha  JK Amendment Bills  Union Home Minister Amit Shah
Lok Sabha Passed J&k Reservation Bill

By ETV Bharat Kerala Team

Published : Dec 6, 2023, 6:45 PM IST

ന്യൂഡല്‍ഹി: ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ വാദ പ്രതിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ജമ്മു കശ്‌മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന്‍റെ മൂന്നാം ദിവസമായ ഇന്നാണ് (ഡിസംബര്‍ 6) ബില്ലുകള്‍ പാസാക്കിയത് (Amit Shah in Lok Sabha). ജമ്മു കശ്‌മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്‌മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 എന്നിവയാണ് ലോക്‌സഭയില്‍ പാസാക്കിയത് (J&K Amendment Bills).

കശ്‌മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക് അധീന കശ്‌മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായി സംവരണം ചെയ്യുമെന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്‌ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പറഞ്ഞു. ലോക്‌സഭയില്‍ ബില്ല് ചര്‍ച്ചയ്‌ക്ക് എടുത്തപ്പോള്‍ അമിത്‌ ഷായും അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ബില്ല് പാസാക്കുന്നതിനെ സംബന്ധിച്ച് സംസാരിച്ച അമിത്‌ ഷാ മുന്‍ സര്‍ക്കാരുകളെയും പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും വിമര്‍ശിച്ചു (Union Home Minister Amit Shah).

ഇതാണ് രഞ്ജന്‍ ചൗധരിയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത്. പാക്‌ അധീന കശ്‌മീര്‍ നെഹ്‌റുവിന്‍റെ അബദ്ധമാണെന്നാണ് അമിത്‌ ഷാ പറഞ്ഞത്. നെഹ്‌റുവിന്‍റെ ഭരണകാലത്ത് കശ്‌മീരില്‍ സംഭവിച്ചത് അബന്ധമാണ്. കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെ അവിടം സുരക്ഷിതയാമെന്നും അമിത്‌ ഷാ പറഞ്ഞു. നെഹ്‌റുവിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചതോടെ നെഹ്‌റു പറഞ്ഞ കാര്യങ്ങളാണ് താന്‍ പരാമര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാക്കേറ്റത്തിന് പിന്നാലെ ബില്‍ പാസാക്കുകയും ചെയ്‌തു (PM Narendra Modi).

ബില്ല് സംബന്ധിച്ചുള്ള പ്രധാന കാര്യങ്ങള്‍:

  • ജമ്മു കാശ്‌മീര്‍ നിയമസഭയുടെ അംഗബലം 83ല്‍ നിന്ന് 90 ആയി ഉയര്‍ത്തി. ഇതില്‍ ജമ്മുവില്‍ നിന്നും 43 ആയും കശ്‌മീരില്‍ നിന്നും 47 ആയിട്ടുമാണ് ഉയര്‍ത്തിയത്.
  • ഏഴ്‌ സീറ്റുകളില്‍ എസ്‌സിക്കും 9 സീറ്റുകള്‍ എസ്‌ടിക്കും വേണ്ടി സംവരണം ചെയ്‌തു.
  • എല്‍ജിക്ക് പിഒകെയില്‍ (Pakistan Occupied Kashmir) നിന്ന് ഒരാളെ നാമനിര്‍ദേശം ചെയ്യാം.
  • കശ്‌മീര്‍ കുടിയേറ്റ സമൂഹത്തില്‍ നിന്നുള്ള രണ്ട് പേരെ എല്‍ജി നോമിനേറ്റ് ചെയ്യണം. അവരില്‍ ഒരാള്‍ സ്‌ത്രീയായിരിക്കണം.

അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നതായി പ്രഖ്യാപിക്കും.

also read:'ജമ്മു കശ്‌മീര്‍ ഭേദഗതി ബില്ലുകള്‍; 'നിര്‍ധനര്‍ക്കും നീതി ലഭ്യമാക്കും, മുന്‍ സര്‍ക്കാരുകള്‍ ജനങ്ങളെ അവഗണിച്ചു': അമിത്‌ ഷാ

ABOUT THE AUTHOR

...view details