ലോക്സഭ പിരിഞ്ഞു; അടുത്ത സമ്മേളനം മാര്‍ട്ട് എട്ടിന് - ബജറ്റ് സമ്മേളനം
ജമ്മു കശ്‌മീര്‍ പുനസംഘടനാ ഭേദഗതി ബില്‍ സഭ പാസാക്കി.

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചതോടെ ലോക്‌സഭ പിരിഞ്ഞു. മാര്‍ച്ച് എട്ടിന് വൈകിട്ട് നാല് മണിക്ക് സഭ വീണ്ടും ചേരും. ആദ്യ ഘട്ട സമ്മേളനത്തിന്‍റെ അവസാനം അവതരിപ്പിച്ച ജമ്മു കശ്‌മീര്‍ പുനസംഘടനാ ഭേദഗതി ബില്‍ സഭ പാസാക്കി. ഇന്ത്യൻ സിവില്‍ സര്‍വീസ് ജമ്മു കശ്‌മീരിലേക്കും വ്യാപിപ്പിക്കുന്നതാണ് പുതിയ ബില്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് സമ്മേളനത്തിന്‍റെ അവസാന പ്രസംഗം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു നിര്‍മല സീതാരാമന്‍റെ പ്രസംഗം. എന്നാല്‍ ബജറ്റിന്‍റെ മറുപടി പ്രസംഗത്തെ ധനമന്ത്രി രാഷ്‌ട്രീയവല്‍ക്കരിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.