ന്യൂഡൽഹി:മൺസൂൺകാല പാർലമെന്‍റ് സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. ലോക്‌സഭ ജൂലൈ 20 രാവിലെ 11 വരെ പിരിഞ്ഞു. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്നാണ് സഭ പിരിഞ്ഞത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷണവ് പെഗാസസിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയതും "ഞങ്ങൾക്ക് നീതി ലഭിക്കണം" എന്ന മുദ്രാവാക്ക്യമുയർത്തി പ്രതിപക്ഷ എംപിമാർ ബഹളം വെക്കുകയായിരുന്നു.
എംപിമാരോട് ശാന്തരാകാൻ പറഞ്ഞിട്ടും കേൾക്കാതെ വന്നതോടെയാണ് സഭ ചൊവ്വാഴ്ച 11 വരെ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പായി ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പെഗാസസ് ചോര്‍ച്ചയുടെ വ്യാപ്‌തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ബിനോയ് വിശ്വം, സഞ്ജയ് സിങ് എന്നിവര്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.