കേരളം

kerala

ETV Bharat / bharat

Parliament | മണിപ്പൂരില്‍ സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി നടത്തിച്ച സംഭവം : പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ 12 മണിവരെ നിർത്തിവച്ചു - ബിജെപി

സഭ സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണെങ്കിൽ ഏത് തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറാണെന്ന് കേന്ദ്രം

lok sabha  lok sabha adjourned in Manipur viral video issue  lok sabha adjourned  lok sabha adjourned till 12 noon  lok sabha Manipur issue  manipur issue  manipur violence lok sabha  manipur riot  സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം  Parliament mansoon session  മണിപ്പൂർ സ്‌ത്രീകൾ  മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ അക്രമം  മണിപ്പൂർ  മണിപ്പൂർ കലാപം  മണിപ്പൂർ കലാപം ലോക്‌ സഭയിൽ  ലോക്‌ സഭ നിർത്തിവച്ചു  ലോക്‌ സഭ ഉച്ചവരെ നിർത്തിവച്ചു  ലോക്‌ സഭ  ലോക്‌ സഭ പിരിഞ്ഞു  മണിപ്പൂർ സംഘർഷം ലോക്‌ സഭ പിരിഞ്ഞു  ബിജെപി  Parliament
Parliament

By

Published : Jul 21, 2023, 11:34 AM IST

Updated : Jul 21, 2023, 12:59 PM IST

ന്യൂഡൽഹി :പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിർത്തിവച്ചു. മണിപ്പൂരിൽ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത് പൊതുമധ്യത്തിൽ നഗ്നരാക്കി നടത്തിച്ച സംഭവം സഭ നിര്‍ത്തിവച്ച് ചർച്ച ചെയ്യാൻ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. പ്രതിപക്ഷം സഭാനടപടികൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണെങ്കിൽ മണിപ്പൂർ വിഷയത്തിൽ ഏത് തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറാണെന്നാണ് കേന്ദ്ര നിലപാട്. ചർച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ഹീനമായ നടപടിയെ അപലപിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രാരംഭ പ്രസ്‌താവനയ്ക്ക് ശേഷം, വിശദമായ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. മണിപ്പൂർ വിഷയം ഇരുസഭകളിലും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും മറ്റ് നേതാക്കളും ഈ കാര്യം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂർ വിഷയം സഭയിൽ ചർച്ച ചെയ്യുന്ന തീയതി സ്‌പീക്കർ തീരുമാനിക്കും. ഇതൊരു സെൻസിറ്റീവ് വിഷയമാണ്, മനുഷ്യനുമായി ബന്ധപ്പെട്ട വലിയ സംവേദനക്ഷമതയുള്ള കാര്യമാണ്. അതിനാൽ ഞങ്ങൾ ചർച്ച ചെയ്യാനും ചർച്ചയ്ക്ക് ഉത്തരം നൽകാനും ആഗ്രഹിക്കുന്നു. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളും ഏറെയുണ്ട് - പ്രഹ്ളാദ് ജോഷി കൂട്ടിച്ചേർത്തു.

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്നലെയും സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ രണ്ട് മണിവരെ സഭ നിര്‍ത്തിവയ്ക്കു‌കയും ചെയ്‌തു. മണിപ്പൂര്‍ വിഷയം സംബന്ധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയെങ്കിലും ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ അടിയന്തര പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ വ്യക്തമാക്കുകയും ചെയ്‌തു. തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചതും രാജ്യസഭ നിർത്തിവച്ചതും. ഇരുസഭകളിലും വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു. പക്ഷേ സംതൃപ്തരാകാതിരുന്ന പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനാൽ ഒന്നാം ദിവസവും സഭ നേരത്തെ പിരിയുകയായിരുന്നു.

ജനക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യവ്യാപകമായി രോഷം ആളിക്കത്തി. ഇതിനിടെയാണ് പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ ആരംഭിച്ചത്. മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാന്‍, പ്രധാനമന്ത്രി ഇരുസഭകളിലും പ്രസ്‌താവന നടത്തണമെന്നാണ് പ്രതിപക്ഷം സംയുക്തമായി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വിവിധ കക്ഷി നേതാക്കള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ചയും നടത്തിയിരുന്നു.

'മണിപ്പൂർ ആളിക്കത്തുന്നു' - മുദ്രാവാക്യവുമായി പ്രതിപക്ഷം : മണിപ്പൂരിലെ കലാപ സ്ഥിതി രൂക്ഷമായിരിക്കെയാണ് പാർലമെന്‍റിലെ വർഷകാല സമ്മേളനം ഇന്നലെ തുടങ്ങിയത്. കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും പൊതുമധ്യത്തിൽ നഗ്നരാക്കി നടത്തിക്കുകയും ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്. ഇന്നലെ സഭ നടക്കുന്നതിന് മുൻപായി പ്രധാനമന്ത്രി ആദ്യമായി മണിപ്പൂർ സംഘർഷത്തിൽ മൗനം വെടിഞ്ഞിരുന്നു.

മണിപ്പൂരില്‍ സ്‌ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം രാജ്യത്തെ ഒന്നാകെ നാണം കെടുത്തിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സങ്കടവും രോഷവും നിറഞ്ഞ നാടായാണ് മണിപ്പൂരിനെ ഇപ്പോൾ കാണാൻ കഴിയുന്നതെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.

Last Updated : Jul 21, 2023, 12:59 PM IST

ABOUT THE AUTHOR

...view details