ജയ്പൂർ: ഭരത്പൂരിലെ അതിപ്രശസ്തമായ ലോഹാഗഡ് കോട്ട 288മത് സ്ഥാപക ദിനാഘോഷ നിറവില്‍. മുഗള്‍, മറാത്ത, ബ്രിട്ടീഷ് സൈന്യങ്ങള്‍ക്ക് കീഴടക്കാൻ കഴിയാതെ പോയ കോട്ടയാണ് ലോഹാഗഡ്. എഡി 1743ല്‍ വസന്ത പഞ്ചമി 17-ാം നാളിലാണ് മഹാരാജാ സൂരജ് മാലാണ് കോട്ടയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 1733ല്‍ കന്‍വര്‍ സൂരജ് മാല്‍ ഖേംകരന്‍ സ്വഗാര്യയയെ കടന്നാക്രമിക്കുകയും ഫത്തേഖഡ് പിടിച്ചെടുക്കുകയും ചെയ്തതിനു ശേഷമായിരുന്നു കോട്ടയുടെ ശിലാസ്ഥാപനം. ഈ ചടങ്ങിന് മാത്രം 462824 രൂപ ചെലവഴിച്ചു എന്നാണ് ചരിത്ര രേഖ. ഭരത്പൂര്‍ നഗരം സ്ഥാപിക്കപ്പെടുന്നതും ഇതോടെയാണ്.
ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത അഭിമാനമായി ലോഹാഗഡ് കോട്ട - ലോഹാഗഡ് കോട്ട
എഡി 1743ല്‍ വസന്ത പഞ്ചമി 17-ാം നാളിലാണ് മഹാരാജാ സൂരജ് മാലാണ് കോട്ടയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
കോട്ടയുടെ സംരക്ഷണത്തിനു വേണ്ടി അതിനു ചുറ്റും ഏതാണ്ട് 200 അടി വീതിയും 30 അടി താഴ്ചയുമുള്ള സുജന്‍ ഗംഗാ കനാല്‍ പണിതിരുന്നു. 100 അടി ഉയരമുള്ള കോട്ട മതിലിനു പിറകിലായി മണല്‍ കൊണ്ടുള്ള ഭിത്തികളും ട്രഞ്ചുകളും നിര്‍മിച്ചു. കോട്ടയുടെ സംരക്ഷണം കൂടുതല്‍ ഉറപ്പാക്കാന്‍ അഞ്ച് സംരക്ഷണ പടവുകളുമുണ്ട്.
അഞ്ച് തവണ ഈ കോട്ട പിടിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ഇന്ത്യ ഭരിച്ചിരുന്ന മറ്റു ശക്തികളും ഇതിനായി ശ്രമിച്ചുവെങ്കിലും അവരെല്ലാം പരാജയപ്പെട്ടു. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിലെ അപ്രാപ്യമായ കോട്ട എന്ന വിശേഷണം കൂടി ലോഹാഗഡിന് കൈവന്നത്.