മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 25,833 കൊവിഡ് കേസുകള്‍. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നന്ദുർബാറിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച താക്കറെ, ജനങ്ങള്‍ പ്രതിരോധകുത്തിവയ്പ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
കൊവിഡ് കേസുകള്‍ രൂക്ഷം, ലോക്ക് ഡൗണ്‍ വേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
കോവിഡ് കേസുകള്‍ രൂക്ഷം, ലോക്ക് ഡൗണ്‍ വേണ്ടി വരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി
കഴിഞ്ഞ വര്‍ഷം മഹാമാരി വ്യാപിച്ചിരുന്ന സമയത്ത് നമ്മുടെ മുന്നില്‍ പ്രതിരോധിക്കാന്‍ ഒന്നും ഇല്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ നമുക്ക് വാക്സിന്‍ ലഭ്യമാണെന്നും താക്കറെ പറഞ്ഞു. സംസ്ഥാനത്തെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.