അമരാവതിയിൽ 35 മണിക്കൂർ ലോക്ക് ഡൗൺ ഏർപ്പെടുത്തും - അമരാവതി വാർത്ത
അമരാവതിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ കലക്‌ടർ ഷെലേഷ് നേവൽ അറിയിച്ചു.
മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 35 മണിക്കൂർ ലോക്ക് ഡൗൺ ഏർപ്പെടുത്തും
മുംബൈ: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 35 മണിക്കൂർ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ഫെബ്രുവരി 20 മുതലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തുക. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അമരാവതി ജില്ലാ കലക്‌ടർ ഷെലേഷ് നേവലാണ് ഇക്കാര്യം വ്യക്തമാക്കിയത്.