കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി - ഡല്‍ഹി

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 27,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Lockdown in Delhi Lockdown in Delhi extended by one week Lockdown in Delhi extended by 1 week Arvind Kejriwal Kejriwal extends delhi lockdown delhilockdown delhi lockdown extended Lockdown in Delhi extended by one week: Kejriwal Lockdown Kejriwal Lockdown in Delhi കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി കൊവിഡ് വ്യാപനം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഡല്‍ഹി ലോക്ക്ഡൗണ്‍
കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

By

Published : May 1, 2021, 7:53 PM IST

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറിയിച്ചു. ഏപ്രിൽ 19 മുതൽ ഡൽഹി ലോക്ക്ഡൗണിലാണ്. ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 27,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 375 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 13 ദിവസങ്ങളായി 20,000ന് മുകളിൽ ആളുകൾക്കാണ് ദിവസവും ഡൽഹിയിൽ കൊവിഡ് ബാധിക്കുന്നത്. ഒരു ലക്ഷത്തോളം രോഗികളാണ് ഡൽഹിയിലുള്ളത്. രണ്ടാഴ്ച മുൻപു വരെ 24 മണിക്കൂറിൽ 200ൽ താഴെ പുതിയ കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. രോഗികളുടെ എണ്ണത്തിലെ അതിവേഗ വർധന ഡല്‍ഹിയിലെ ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കിയിട്ടുണ്ട്.

അതേസമയം ഓക്സിജന്‍ പ്രതിസന്ധിയില്‍ ബത്ര ആശുപത്രിയടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തലക്ക് മുകളില്‍ വെള്ളമെത്തി, നിങ്ങളാണ് പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയത്. ഡല്‍ഹിക്ക് ആവശ്യമുള്ള 490 മെട്രിക് ടണ്‍ ഓക്സിജന്‍ എങ്ങനെയെങ്കിലും ഇന്നുതന്നെ എത്തിച്ച് കൊടുക്കണമെന്നും കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.

ഓക്സിജന്‍ പ്രതിസന്ധിയില്‍ ആളുകള്‍ മരിക്കുന്നതിനോട് കണ്ണടക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പറഞ്ഞ കാര്യം ചെയ്തില്ലെങ്കില്‍ ബാക്കി തിങ്കളാഴ്ച കേള്‍ക്കാമെന്ന മുന്നറിയിപ്പോടെയാണ് പിരിഞ്ഞത്. ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ 12 പേരാണ് ഇന്ന് മരിച്ചത്. ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിലെ തന്നെ ഉദരരോഗവിഭാഗം തലവന്‍ 62 കാരനായ ഡോ. ആകെ ഹിംതാനിയടക്കം എട്ടുപേരുടെ മരണവാര്‍ത്ത ആദ്യം പുറത്തുവന്നു. ഒന്നരയോടെ ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ചെങ്കിലും 4 പേര്‍ കൂടി മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details