ജയ്പൂർ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 31 വരെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ നിർദ്ദേശം. രാത്രി കർഫ്യു 11 ജില്ലകളിൽ നിന്ന് 14 ജില്ലകളിലേക്കും വ്യാപിപിച്ചു.കോട്ട, ജയ്പൂർ, ജോധ്പൂർ, ബിക്കാനീർ, ഉദയ്പൂർ, അജ്മീർ, അൽവാർ, ഭിൽവാര, നാഗൗർ, പാലി, ടോങ്ക്, സിക്കര, ഗംഗനഗർ എന്നിവയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയ ജില്ലകൾ.രാത്രി ഷിഫ്റ്റുളള ഐടി കമ്പനികൾ, കെമിസ്റ്റ് ഷോപ്പുകൾ, വിവാഹം, ഫാക്ടറികൾ തുടങ്ങിയവയ്ക്ക് ഇത് ബാധകമല്ലെന്ന് സർക്കാർ അറിയിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങൾ, സിനിമ ശാലകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഡിസംബർ 31 വരെ തുറക്കില്ല.
ഡിസംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നിരീക്ഷണം ശക്തമാക്കാനും കൊവിഡ് പ്രോട്ടോക്കോൾ ശക്തമായി നടപിലാക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീടുതോറുമുള്ള നിരീക്ഷണം ഉറപ്പ് വരുത്തുമെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അഭയ് കുമാർ പറഞ്ഞു.