മുംബൈ: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് വരുന്ന എട്ട് ദിവസങ്ങളിലെ കൊവിഡ് കണക്കുകൾ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. കൊവിഡ് സ്ഥിതി മോശമായാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്നും താക്കറെ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രചരണത്തിന്‍റെ ഭാഗമായി "ഞാൻ ഉത്തരവാദിയാണ്" എന്ന പുതിയ മുദ്രാവാക്യവും മുഖ്യമന്ത്രി അവതരിപ്പിച്ചു.
ജനങ്ങള്‍ നിർദേശം പാലിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധ പ്രചരണത്തിന്‍റെ ഭാഗമായി "ഞാൻ ഉത്തരവാദിയാണ്" എന്ന പുതിയ മുദ്രാവാക്യവും മുഖ്യമന്ത്രി അവതരിപ്പിച്ചു.
അണുബാധ തടയുന്നതിനായി അമരാവതി ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളെക്കുറിച്ച് പരാമർശിച്ച മുഖ്യമന്ത്രി, ആവശ്യമുള്ളിടത്ത് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി. രാഷ്ട്രീയ റാലികൾ പ്രതിഷേധങ്ങൾ തുടങ്ങി വലിയ ജനകൂട്ടം ഉണ്ടാകുന്ന പരിപാടികൾ മഹാരാഷ്ട്രയിൽ നാളെ മുതൽ അനുവദിക്കില്ലെന്നും താക്കറെ പറഞ്ഞു. അതേസമയം, മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമേ പ്രവർത്തന അനുമതിയുള്ളു.
കഴിഞ്ഞ 24 മണിക്കൂറിൽ 6,971 പുതിയ കൊവിഡ് കേസുകളും 2,417 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 21,00,884 ആയി. സജീവമായ കേസുകളുടെ എണ്ണം 52,956 ആണ്.