കേരളം

kerala

ETV Bharat / bharat

കർണാടകയിൽ ജൂണ്‍ 14 വരെ ലോക്ക്ഡൗൺ നീട്ടി - lockdown extended

കൊവിഡ് സാഹചര്യത്തിൽ വിവിധ മേഖലകൾക്കുള്ള രണ്ടാംഘട്ട ധനസഹായ പാക്കേജും യെദ്യൂരപ്പ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

karnataka lockdown  കർണാട ലോക്ക്ഡൗൺ  lockdown extended in karnataka  lockdown extended  കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി
കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി

By

Published : Jun 3, 2021, 10:41 PM IST

ബെംഗളൂരു: കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി. അന്നേദിവസം രാവിലെ ആറുമണിവരെയാണ് നിയന്ത്രണങ്ങൾ. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കടകൾക്കും മറ്റും രാവിലെ 6 മുതൽ രാവിലെ 10 വരെ പ്രവർത്തിക്കാനുള്ള അനുമതിയിൽ മാറ്റമില്ല. കൊവിഡ് സാഹചര്യത്തിൽ വിവിധ മേഖലകൾക്കുള്ള രണ്ടാംഘട്ട ധനസഹായ പാക്കേജും യെദ്യൂരപ്പ പ്രഖ്യാപിച്ചു.

Also Read:40 വർഷത്തെ രാജ്യസേവനം ; ഐ‌എൻ‌എസ് സന്ധായക് വെള്ളിയാഴ്‌ച നിർത്തലാക്കും

കുടിയേറ്റ തൊഴിലാളികൾ, ആശ പ്രവർത്തകർ, കൈത്തറി തൊഴിലാളികൾ തുടങ്ങിയവർക്ക് 500 രൂപ സഹായമാണ് പ്രഖ്യാപിച്ചത്. ടിവി ആർട്ടിസ്റ്റുകൾ-ടെക്നീഷ്യൻമാർ, മത്സ്യത്തൊഴിലാളികൾ, പുരോഹിതന്മാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് 3000 രൂപ വീതം നൽകും. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ജൂലൈ വരെ വൈദ്യുതി തുക അടയ്‌ക്കുന്നതിന് സാവകാശവും നൽകിയിട്ടുണ്ട്. അഭിഭാഷകർക്കും അണ്‍ എയ്ഡഡ് അധ്യാപകർക്കും 5000 രൂപ വീതം സഹായം നൽകും. കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനം കുറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details