കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെ മുതൽ നിർത്തിവയ്ക്കും. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെമുതല്‍ നിര്‍ത്തിവെക്കും - പശ്ചിമ ബംഗാള്‍
ബാങ്കുകള്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2വരെയാണ് പ്രവർത്തിക്കുക.

പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെമുതല്‍ നിര്‍ത്തിവെക്കും
കൊവിഡ് ബാധിതരുടെ എണ്ണം ബംഗാളില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തെ അതിജീവിക്കാനായി സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിലൊന്നാണ് ഇത്. മാർക്കറ്റ്, കടകള്‍ എന്നിവ രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും പ്രവർത്തിക്കുമെന്നു മമത ബാനർജി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിഉദ്യോഗസ്ഥര്‍ മാത്രം ജോലി ചെയ്യും. ബാങ്കുകള്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2വരെയാണ് പ്രവർത്തിക്കുക.